കൊയിലാണ്ടിയിൽ ഡെങ്കിപ്പനി വ്യാപകം; ആശുപത്രി ജീവനക്കാർക്കും രോഗബാധ
1585137
Wednesday, August 20, 2025 5:42 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. താലൂക്കാശുപത്രിയിൽ ഇതിനോടകം എട്ട് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലാബിൽ ജോലി ചെയ്യുന്ന നാലുപേർക്കും മറ്റ് നാല് ജീവനക്കാർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.
താലൂക്കാശുപത്രിയിൽ ഐപിയിൽ ജീവനക്കാരല്ലാത്ത അഞ്ചുപേർ ചികിത്സയിലുണ്ട്. മറ്റ് ആശുപത്രികളിലും താലൂക്കാശുപത്രി ഒപിയിലും നിരവധിപ്പേരാണ് ചികിത്സ തേടുന്നത്.
രോഗബാധയെ തുടർന്ന് നഗരത്തിലും ആശുപത്രി വളപ്പിലും ആരോഗ്യ വിഭാഗം ഫോഗിംഗ് നടത്തി.കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.