അമീബിയ രോഗം: കുഞ്ഞിന്റെ നില ഗുരുതരം
1584908
Tuesday, August 19, 2025 7:42 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മെഡിക്കല്‍ കോളജ് മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ സ്ഥിതി അതീവഗുരുതരം. വെന്റിലേറ്ററില്‍ കഴിയുന്ന നിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം പിടിപെട്ടത്. എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമീബിയ രോഗം ബാധിച്ച് അന്നശേരി സ്വദേശിയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.