യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
1584903
Tuesday, August 19, 2025 7:42 AM IST
കോഴിക്കോട്: അപകടാവസ്ഥയിലായ കൂടത്തായി പാലം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കൂടത്തായി പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങൾ കടത്തി വിടുന്നില്ല. പക്ഷേ അധികാരികളോട് ചോദിച്ചാൽ പാലത്തിന് യാതൊരു കുഴപ്പങ്ങളും ഇല്ല എന്നുള്ള മറുപടിയാണ് കിട്ടുന്നത്. പാലം തകർന്നുവീണിട്ടാണോ പുതിയ പാലം പണിയാൻ പോകുന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു.
യൂത്ത് കോൺഗ്രസ് ഓമശേരി മണ്ഡലം പ്രസിഡന്റ് സൂരജ് സുബ്രഹ്മണ്യൻ, താമരശേരി മണ്ഡലം പ്രസിഡന്റ് റിയാസ് വേങ്ങണക്കൽ, ജില്ലാ സെക്രട്ടറി ജ്യോതി ഗംഗാധരൻ, ഇക്ബാൽ പുറായിൽ, അധീന, ടോണി, ഹാരിസ്, ജസീന, സുകേഷ്, ജിതേഷ്, ഷാരോൺ, പ്രിൻസ്, കോൺഗ്രസ് നേതാക്കളായ അഹമ്മദ് കുട്ടി, ജാഫർ പാലായിൽ, ആർ.എം. അനീസ് എന്നിവർ പങ്കെടുത്തു.