കുരുമുളക് കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു
1585145
Wednesday, August 20, 2025 5:45 AM IST
കൂരാച്ചുണ്ട്: കാട്ടുപന്നികൾ കുരുമുളക് കൃഷി നശിപ്പിച്ചു. കർഷക ദിനത്തിൽ ചക്കിട്ടപാറ പഞ്ചായത്തിലെ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ച നരിനടയിലെ ചെറുവള്ളിൽ ആന്റണി നട്ടു പരിപാലിച്ചുവരുന്ന കുരുമുളക് കൃഷിയാണ് കാട്ടുപന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കുരുമുളക് കൃഷിയിൽ പ്രത്യേക രീതി അവലംബിച്ചുകൊണ്ട് നട്ടുവളർത്തി മികച്ച വിളവെടുത്ത് നാട്ടിൽ പ്രശസ്തനായി തീർന്ന കർഷകനാണ് കാട്ടുപന്നിയുടെ വിളയാട്ടം മൂലം ദുരിതത്തിലായത്.
കാട്ടുപന്നികൾ ഈ മേഖലയിൽ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്ന സാഹചര്യത്തിൽ അവയെ കൊന്നൊടുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.