റെയില്‍വേ ട്രാക്കില്‍ ഗര്‍ത്തം കണ്ടെത്തി
1585291
Thursday, August 21, 2025 5:16 AM IST
കൊയിലാണ്ടി: വെങ്ങളത്ത് റെയില്‍വേ ട്രാക്കില്‍ ഗര്‍ത്തം കണ്ടെത്തി.യുവാക്കളുടെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ലൈനിന് നടുവിലായി ബോളറുകള്‍ താഴ്ന്ന നിലയിലായിരുന്നു.
ഇന്നലെ രാത്രിയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനുകള്‍ കടന്നുപോകുന്നതിനനുസരിച്ച് ഗര്‍ത്തത്തിന്റെ വലിപ്പം കൂടുകയായിരുന്നു. ഇതോടെ യുവാക്കള്‍ സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചു. അവര്‍ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച് സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു.