തുരങ്കപാത; സ്വാഗതസംഘം ഓഫീസ് തുറന്നു
1585706
Friday, August 22, 2025 5:28 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്ക പാത ഉദ്ഘാടനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. ലിന്റോ ജോസഫ് എംഎൽഎ ആനക്കാംപൊയിൽ അങ്ങാടിയിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ പൊതുയോഗം ചേർന്നു. തുരങ്കപാത ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഗാനമേള അടക്കമുള്ള കലാപരിപാടികൾ നടത്തുവാൻ യോഗം തീരുമാനിച്ചു.
എംഎൽഎ ലിന്റോ ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ഫാ. അഗസ്റ്റിൻ പാറ്റാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, ജനറൽ കമ്മിറ്റി കൺവീനർ വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.