മരം വീണ് ഗതാഗതം തടസപ്പെട്ടു
1585699
Friday, August 22, 2025 5:28 AM IST
കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴ പാലത്തിനു സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. തണൽ മരത്തിന്റെ കൊമ്പാണ് മുറിഞ്ഞു വീണത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റി. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.