ഡയലിസിസ് കിറ്റുമായി ഉമ്മൻചാണ്ടി കൾച്ചറൽഫോറം
1584902
Tuesday, August 19, 2025 7:42 AM IST
മുക്കം: ഉമ്മൻചാണ്ടി കൾച്ചറൽഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശേരിയിലെ ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിക്ക് ഡയാലിസിസ് കിറ്റ് നൽകുന്നു.
20 ന് ഉച്ചയ്ക്ക് 2.30 നു ആനയാംകുന്നിലെ ആശ്വാസ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ ആശ്വാസ്ഭാരവാഹികൾക്ക് കൈമാറും. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ് അബ്ദു കൊയങ്ങോറൻ, ആശ്വാസ് കോ -ഓഡിനേറ്റർ നടുക്കണ്ടി അബൂബക്കർ, കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സാദിഖ് കുറ്റിപ്പറമ്പ്, മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ വേണു കല്ലുരുട്ടി, കാരശേരി യുഡിഎഫ് കൺവീനർ സമാൻ ചാലൂളി പങ്കെടുത്തു.