നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങളിൽ കാർ ഇടിച്ചു
1585144
Wednesday, August 20, 2025 5:45 AM IST
കോടഞ്ചേരി: നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങളിൽ കാർ ഇടിച്ചു. കോടഞ്ചേരി രജിസ്റ്റർ ഓഫീസിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങളിലാണ് കണ്ണോത്ത് ഭാഗത്ത് നിന്ന് വന്ന ഇന്നോവ നിയന്ത്രണംവിട്ട് ഇടിച്ചത്.
മൂന്നു സ്കൂട്ടറും ഒരു പൾസർ ബൈക്കുമാണ് അപകടത്തിൽ തകർന്നത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരിക്ക് ചെറിയ പരിക്കുണ്ട്. ഇവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.