ചീഫ് ഇലക്ഷന് കമ്മീഷണറുടെ കോലം കത്തിച്ചു
1585141
Wednesday, August 20, 2025 5:42 AM IST
കോഴിക്കോട്: ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കാൻ കേന്ദ്ര ചീഫ് ഇലക്ഷന് കമ്മീഷണർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും സംഘപരിവാർ ഏജന്റായി മാറാതെ ഭരണഘടനാ സത്ത നിലനിർത്താൻ നടപടി വേണമെന്നും ജനതാ പ്രവാസി സെന്റർ (ജെപിസി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ഭരണഘടനാ സ്ഥാപനമായ ഇലക്ഷന് കമ്മീഷനെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ചീഫ് ഇലക്ഷന് കമ്മീഷണർ ഗനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രതിഷേധ പ്രകടനത്തിന് വി. കുഞ്ഞാലി, എസ്. സുനിൽ ഖാൻ, കെ.ടി. ദാമോദരൻ, അനീസ് ബാലുശേരി, രാജൻ കൊളാവിപാലം, ഉമേഷ് അരങ്ങിൽ, പുളിമൂട്ടിൽ ഉണ്ണി, വിഴിഞ്ഞം ജയകുമാർ, എം.എ. ഹസൻ, പ്രകാശൻ, നൗഷാദ്, വിജയൻ കാണശേരി, പി.വി. ഇബ്രാഹിം, അനിൽ മേനോൻ എന്നിവർ നേതൃത്വം നൽകി.