പെൻഷനേഴ്സ് യൂണിയൻ വനിതാവേദി കൺവൻഷൻ
1585705
Friday, August 22, 2025 5:28 AM IST
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വനിതാവേദി കൺവൻഷൻ വിവിധ പരിപാടികളോടെ നടത്തി.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി യൂണിറ്റ് ചെയർപേഴ്സൺ റൂബി തോമസ് അധ്യക്ഷത വഹിച്ചു.
വനിതാവേദി കൺവീനർ ആനി സഖറിയാസ്, സംഘാടക സമിതി അംഗം മിനി ഏബ്രഹാം, കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് എം.വി. ജോർജ്, സെക്രട്ടറി കെ.കെ. ഹരിദാസ്, സാംസ്കാരിക വേദി കൺവീനർ എം.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.