എൽഡിഎഫ് എംഎല്‍എ ഓഫീസ് മാര്‍ച്ച് നടത്തി
1585703
Friday, August 22, 2025 5:28 AM IST
താമരശേരി: കൊടുവള്ളിയില്‍ അനുദിനം രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിയാത്ത എം.കെ. മുനീര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് എല്‍ഡിഎഫ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. പ്രതിഷേധ സൂചകമായി പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിലും ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലും റീത്ത് സമര്‍പ്പിച്ചു.
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണ വികസന മുന്നേറ്റത്തിന്റെ ഒരു ഗുണവും കൊടുവള്ളിക്ക് ലഭിക്കാതെ പോയത് എംഎല്‍എയുടെ കഴിവുകേടുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
കെ. ഷറഫുദ്ദീന് അധ്യക്ഷനായി. വായോളി മുഹമ്മദ്, ഒ.പി.ഐ. കോയ, സി.പി. നാസര്‍കോയ തങ്ങള്‍, പി.ടി.സി. ഗഫൂര്‍, എം.പി. മൊയ്തീന്, മാതോലത്ത് അബ്ദുള്ള, കെ.സി.എന്‍. അഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.