തെരുവുനായകളെ മാറ്റി പാർപ്പിക്കാൻ സംവിധാനമുണ്ടാക്കണം
1585708
Friday, August 22, 2025 5:31 AM IST
കോടഞ്ചേരി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരുവുനായകളെ മാറ്റി പാർപ്പിക്കാൻ സംവിധാനമുണ്ടാക്കാന്‍ സർക്കാർ എത്രയും വേഗംതയ്യാറാവണമെന്ന്മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി കോടഞ്ചേരിയിൽ ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
നാഷണൽ പ്രസിഡന്റ് ജോയി മോളത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജു കട്ടക്കൽ അധ്യക്ഷനായിരുന്നു.
രാജു ജോസഫ് പറമ്പു കാട്ടിൽ, സണ്ണി ജോസ് വെട്ടിക്കാട്ട്, ബേബി പാണലാൽ, തങ്കച്ചൻ പടപ്പനാനി, കുഞ്ഞിക്കണ്ണൻ ചെറുകാട്, സീന ഡിലീഷ് ,ഷെല്ലി കുന്നേൽ, ജോൺസൺ കൊച്ചു വെമ്പിള്ളിൽ, എന്നിവർ പ്രസംഗിച്ചു.