മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ദേശീയ സെമിനാര്‍
1584907
Tuesday, August 19, 2025 7:42 AM IST
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാള ഗവേഷണ വിഭാഗത്തിന്റെ എംഎ മലയാളം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘കേരളത്തിന്റെ വൈജ്ഞാനിക പാരമ്പര്യം' എന്ന വിഷയത്തില്‍ ദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നു. 20, 21, 22 തീയതികളില്‍ കോളജ് കാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെമിനാറിന്റെ ഉദ്ഘാടനസമ്മേളനം 20ന് രാവിലെ 10ന് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. ഡോ. പി. പവിത്രന് ആമുഖഭാഷണം നടത്തും. തുടര്‍ന്ന് സമകാലീന അക്കാദമിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ വിഷയങ്ങളെ പറ്റിയുള്ള സെമിനാറുകള്‍ മൂന്ന് ദിവസങ്ങളിലായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ഡി. സാജന്, സി. മീര ജൂലിയറ്റ്, അനൂപ് ആന്റണി, ഡോ. വി.എസ്. റോബര്‍ട്ട്, എം. സുമിഷ, പി.എം. ആര്യ എന്നിവര്‍ പങ്കെടുത്തു.