വികസനവും കമ്മീഷനും കേരള സര്‍ക്കാര്‍ നയം: കെ. മുരളീധരന്
1584910
Tuesday, August 19, 2025 7:43 AM IST
കോഴിക്കോട്: തൃശൂരിലെ വോട്ടര്‍മാരെയാണ് സുരേഷ് ഗോപി വാനരന്മാര് എന്ന് ഉദ്ദേശിച്ചതെങ്കില്‍ അതിന് അടുത്തതവണ വോട്ടര്‍മാര്‍ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ല. വ്യാജ വോട്ടര്മാരെവച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനല്‍ കുറ്റമാണെന്നും മുരളീധരന് കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന് വികസനവും കമ്മീഷനും എന്ന നയമാണ്. രാജേഷ് കൃഷണയ്ക്ക് അന്വേഷണം വേണം. അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്മുഖ്യമന്ത്രി തയ്യാറാകണം. വി.എസ്.അച്യുതാനന്ദന് ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇതിനെതിരെ കുരിശുയുദ്ധം നടത്തിയേനെയെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.