ഫ്രീ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഡ്രൈവ്
1585292
Thursday, August 21, 2025 5:16 AM IST
കോഴിക്കോട്: താമരശേരി രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുന്നമംഗലം ആൽഫ മരിയ അക്കാഡമിയും ഇന്റർനാഷണൽ നഴ്സിംഗ് ഏജൻസിയായ 360 മെഡികെയർ എറണാകുളവും ചേർന്ന് ഫ്രീ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
24ന് രാവിലെ പത്ത് മുതൽ വൈകുന്നേരം നാലുവരെ ആൽഫ മരിയ അക്കാഡമിയിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ്. ബിഎസ്സി നഴ്സിംഗ് ആൻഡ് ജനറൽ നഴ്സിംഗ് കഴിഞ്ഞ് ജർമൻ ഭാഷ പഠിച്ചു ജർമനിയിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ജർമൻ ഭാഷ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും,
ജർമൻ ഭാഷ ബി1/ ബി 2 പരീക്ഷ ജയിച്ചവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി 40 വയസ്. ഫോൺ: 9567116569, 9778061462.