പോക്സോ കേസിലെ പ്രതി പിടിയില്‍
1585126
Wednesday, August 20, 2025 5:19 AM IST
കോഴിക്കോട്: വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. നല്ലളം സ്വദേശി കളത്തില്‍ വീട്ടില്‍ ഹനീഫ (48) യെയാണ് ഫറോക്ക് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രതി പ്രലോഭിപ്പിച്ച് ഫറോക്കിലുള്ള ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ലൈംഗികാത്രിക്രമം നടത്തുകയും ഈ കാര്യം പുറത്ത് പറയാതിരിക്കുന്നതിനായി പാരിതോഷികമായി പണം നല്‍കുകയുമായിരുന്നു.
വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫറോക്ക് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം സബ്ബ് ഇന്‍സ്പെക്ടര്‍ അനൂപും സംഘവും ചേര്‍ന്ന് പ്രതിയെ അരീക്കാടുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.