എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
1585701
Friday, August 22, 2025 5:28 AM IST
ബാലുശേരി: വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ ബാലുശേരി പോലീസിന്റെ പിടിയിലായി. കാക്കൂർ രാമല്ലൂർ സ്വദേശി വിളക്കു മഠത്തിൽ ആദർശ് (26), ഉണ്ണികുളം പൂനൂർ സ്വദേശി തെച്ചിയേമ്മൽ അർജുൽ ഹരിദാസ് (26) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും 5.600 ഗ്രാം എംഡിഎംഎയും, ഒരു ഇലക്ട്രോണിക് ത്രാസും നിരവധി മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൂടെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.