കർഷകദിനം സമുചിതമായി ആഘോഷിച്ചു
1584906
Tuesday, August 19, 2025 7:42 AM IST
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം വിവിധ പരിപാടികളോടെ നടന്നു. ചെറുവാടി അങ്ങാടിയിൽ നിന്ന് ഉദ്ഘാടന വേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെയും കർഷകതൊഴിലാളിയെയും ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ രാജശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, വാർഡ് മെമ്പർമാരായ അബ്ദുൽ മജീദ്, വി. ഷംലൂലത്ത്, യു.പി മമ്മദ്, എം.ടി റിയാസ്, ഫാത്തിമ നാസർ പഞ്ചായത്ത് സെക്രട്ടറി ഒ.എഅൻസു, കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷി അസിസ്റ്റന്റ് നിഷ ആദരിക്കുന്ന കർഷകരെ പരിചയപ്പെടുത്തി. കുര്യാച്ചൻ കൊച്ചുകരോട്ട്, സക്കറിയാസ് ഒഴുകയിൽ, അഷ്റഫ് കൊളക്കാടൻ, ലൈബ ഫാത്തിമ, ടി.പി. അബൂബക്കർ, ടി.കെ. ജാഫർ, സുനീഷ് ഉച്ചക്കാവിൽ, പ്രഭാകരൻ കണ്ണങ്ങപുറായിൽ, ശ്രീധരൻ പുറംകണ്ടി, ടെസി ഷമ്മി നെടുങ്ങാട്ട്, കെ.കെ. അബ്ദുൽ നാസിർ എന്നീ കർഷകരെയാണ് ആദരിച്ചത്.
മുക്കം: മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായിപ്രകടനവും കർഷകരെ ആദരിക്കലും നടന്നു. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു.
കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടിൻസി ടോം, മജീദ് ബാബു, സത്യനാരായണൻ, പ്രജിത പ്രദീപ്, ജോഷില, മധു മാസ്റ്റർ, ഗഫൂർ മാസ്റ്റർ, വേണുഗോപാലൻ മാസ്റ്റർ,മോഹനൻ മാസ്റ്റർ, സി.കെ. വിജയൻ, ടി.കെ. സാമി എന്നിവർ പ്രസംഗിച്ചു. കൃഷിഭവന്റെ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് നഗരസഭ ചെയർമാൻ പ്രകാശനം ചെയ്തു.
കാരശേരി: കാരശേരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. വിളംബര ജാഥയും പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കലും നടന്നു.
വിളംബര ജാഥ, പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നോർത്ത് കാരശേരി അങ്ങാടിയിൽ സമാപിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്ര കർഷകനുള്ള എൻ.എം. മുഹമ്മദ് ഹാജി സ്മാരക ഗോൾഡ് മെഡൽ വിതരണം ഡോ: എൻ.എം. അബ്ദുൾ മജീദ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, ഷാഹിന, കെ. കൃഷ്ണദാസ്, വി.പി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. എ. സൗദ, എം.ടി. സൈദ് ഫസൽ, എം.ടി. അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കുകയും പച്ചക്കറി വിത്ത് വിതരണവും നടത്തി. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മികച്ച കർഷകനുള്ള ബേബി പെരുമാലിൽ അവാർഡ് നേടിയ സിജോ കണ്ടത്തിൻതൊടികയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപക പ്രതിനിധി റോഷിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ കൃഷിപ്പാട്ട് അവതരിപ്പിച്ചു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്ത് വിതരണവും നടത്തി. അധ്യാപകരായ സിൻസി സെബാസ്റ്റ്യൻ, ടി.കെ. ലസിത, സ്റ്റെഫിൻ സജി എന്നിവർ നേതൃത്വം നൽകി.
തിരുവമ്പാടി: ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി കർഷക ദിനം കർഷക പ്രതിരോധ ദിനമായി ആചരിച്ചു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് അമ്പും വില്ലും പ്രയോഗിക്കുന്നതിൽ പരിശീലനവും സംഘടിപ്പിച്ചു.
പരിശീലന പരിപാടി ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനു പൈമ്പള്ളിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി ലിൻസ് ജോർജ്, കർഷക വിംഗ് പ്രസിഡന്റ് ജോസ് മുള്ളനാനി, ജെയിംസ് മറ്റത്തിൽ, ഏബ്രഹാം വാമറ്റത്തിൽ, ജോബി പുളിമൂട്ടിൽ, ബേബി തരണിയിൽ, സജി കാഞ്ഞിരത്താംകുന്നേൽ, ഏലിയാസ് പാടത്തുകാട്ടിൽ, ഷാജി ജോസഫ്, ബാബു ഐക്കരശേരി തുടങ്ങിയവർ നേതൃത്വം നൽകി.
കൂത്താളി: കർഷക ദിനത്തിൽ കുത്താളി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി മികച്ച കർഷകരെ ആദരിച്ചു. മുതിർന്ന കർഷകൻ കേളപ്പൻ നടുവിലെ പറമ്പിൽ, കർഷക തൊഴിലാളി കുമാരൻ കാരെപ്പൊയിൽ, ജൈവകർഷകൻ മനോജ് തൊറശേരി കണ്ടി, ക്ഷീര കർഷകൻ തങ്കച്ചൻ മലയാറ്റിൽ, വിദ്യാർത്ഥി കർഷകൻ മുഹമ്മദ് റശ്ബിൻ, മികച്ച കർഷകൻ വി. കെ. ബാലകൃഷ്ണൻ, വനിതാ കർഷക പുഷപ്പലത കിഴക്കേക്കര എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിന്ദു ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാർ അധ്യക്ഷത വഹിച്ചു.