ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
1585125
Wednesday, August 20, 2025 5:19 AM IST
കോടഞ്ചേരി: തുഷാരഗിരി- ചിപ്പിലിത്തോട് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു.
ചിപ്പിലിത്തോട് ഭാഗത്ത് നിന്നും തുഷാരഗിരിയിലേക്കുള്ള യാത്രാമധ്യേ വട്ടച്ചിറ കാരക്കാട്ടുപടിയിൽ വച്ചാണ് റെനോൾട്ട് ഡസ്റ്റർ കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് യാത്രക്കാർ കണ്ടതിനാൽ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
മുക്കത്തുനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉള്ളിയേരി സ്വദേശികളുടെതാണ് കാർ. കോടഞ്ചേരി പോലീസ് സ്ഥലത്ത് എത്തി.