ചക്കിട്ടപാറയിലെ 109 കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
1585138
Wednesday, August 20, 2025 5:42 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി 109 കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സുനിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, എം.എം. പ്രദീപൻ, വിനിഷ ദിനേശൻ, ഐസിഡിഎസ് സൂപ്പർ വൈസർ കെ. റീന എന്നിവർ പങ്കെടുത്തു.