രാ​ഹു​ൽ​ഗാ​ന്ധി ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച​ത് പ​തി​നേ​ഴ് സ്കൂൾ ബ​സു​ക​ൾ
Friday, April 12, 2024 6:01 AM IST
ക​ൽ​പ്പ​റ്റ: ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലും വ​നാ​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം യ​ഥാ​സ​മ​യം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നാ​യി എം​പി​യെ​ന്ന നി​ല​യി​ൽ രാ​ഹു ൽ​ഗാ​ന്ധി വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​ത്രം അ​നു​വ​ദി​ച്ച​ത് പ​തി​നേ​ഴ് സ്കൂ​ൾ ബ​സു​ക​ൾ. പ​ല​പ്പോ​ഴും ആ​ദി​വാ​സി​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് വ​യ​നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ധാ​ന​പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നാ​യി​രു​ന്നു.

ഇ​തി​ന്‍റെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യാ​ത്രാ​പ്ര​ശ്നം ത​ന്നെ​യാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ​ഗാ​ന്ധി മ​ണ്ഡ​ല​ത്തി​ൽ ബ​സു​ക​ൾ ഇ​ല്ലാ​തി​രു​ന്ന, കു​റ​വു​ണ്ടാ​യി​രു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ബ​സ് അ​നു​വ​ദി​ച്ച​ത്. ശ​രാ​ശ​രി 20 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു​കൊ​ണ്ടാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ബ​സു​ക​ൾ വാ​ങ്ങി​യി​ട്ടു​ള്ള​ത്.

ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളും സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ധാ​രാ​ള​മാ​യി പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും മ​റ്റും നൂ​റു​മേ​നി വി​ജ​യം നേ​ടു​ന്ന​വ​രാ​ണ്. മി​ക​ച്ച രീ​തി​യി​ൽ പ​ഠ​നം ന​ട​ത്തു​ന്പോ​ഴും യാ​ത്രാ​പ്ര​ശ്നം പ​ല സ്കൂ​ളു​ക​ളും നേ​രി​ട്ട പ്ര​ധാ​ന പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നാ​യി​രു​ന്നു.

ഇ​താ​ണ് സ്കൂ​ൾ ബ​സ് അ​നു​വ​ദി​ച്ച​തി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ പു​ൽ​പ്പ​ള്ളി​യി​ലെ കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി, പു​ൽ​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു പ​ഠി​ച്ചി​രു​ന്ന​ത്.

വി​ദ്യാ​ല​യ​ത്തി​ന് സ്കൂ​ൾ ബ​സി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു നേ​രി​ട്ടി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ൽ വ​ലി​യ ദു​രി​തം അ​നു​ഭ​വി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ്കൂ​ളി​ലെ​ത്തി​യി​രു​ന്ന​ത്.

രാ​ഹു​ൽ​ഗാ​ന്ധി കൃ​പാ​ല​യ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്താ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ ബ​സി​ല്ലാ​ത്ത​തി​ന്‍റെ പ്ര​യാ​സം എം​പി​ക്ക് മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് എം​പി ബ​സ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കൃ​പാ​ല​യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ടി.​യു. ഷി​ബു പ​റ​ഞ്ഞു.