കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
1546828
Wednesday, April 30, 2025 6:13 AM IST
ഊട്ടി: സിപിഐ നിയന്ത്രണത്തിലുള്ള ആദിവാസി മുന്നേറ്റ സംഘത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. മുതുമല പുനരധിവാസ പദ്ധതി നിർവഹണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുക, പുനരധിവാസ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എഐടിയുസി ജില്ലാ സെക്രട്ടറി ബോജരാജ് അധ്യക്ഷത വഹിച്ചു.
എ. മുഹമ്മദ്ഗനി, കമലാക്ഷി, മഹേന്ദ്രൻ, ഗുണശേഖരൻ എന്നിവർ പ്രസംഗിച്ചു. പുലിയാലം, മുതുകുളി, ബെണ്ണ, മണ്ടേക്കര, നാഗംപള്ളി, നെല്ലിക്കര, കുടിത്തകൻ തുടങ്ങിയ ഗ്രാമങ്ങളിലെ ആദിവാസികളെയും മാണ്ടാടൻ ചെട്ടിമാരെയുമാണ് പുനരധിവാസ പദ്ധതിയിൽ മുതുമല കടുവാസങ്കേതത്തിൽനിന്നു മാറ്റിയത്.