കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1546819
Wednesday, April 30, 2025 6:08 AM IST
കൽപ്പറ്റ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-ാമത് ജില്ല സമ്മേളനത്തിന്റെ പൊതുസമ്മേളനം പച്ചിലക്കാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ കേരള പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എം.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ, കേരള പോലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ബിപിൻ സണ്ണി, ജില്ല പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ, ജില്ല സെക്രട്ടറി പി.സി. സജീവ്, വൈസ് പ്രസിഡന്റ് എം.കെ. സാദിർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുന്നവർക്കുള്ള യാത്രയയപ്പ് ചടങ്ങും ജില്ല പോലീസ് അഡി. സൂപ്രണ്ട് ടി.എൻ. സജീവ് ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രേംജിയും പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പി.സി. സജീവും വരവ് ചെലവ് കണക്ക് ജില്ല ട്രഷറർ കെ.ജി. റെജിയും അവതരിപ്പിച്ചു.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.കെ. സുരേഷ് കുമാർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ഡി. സുനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി്, കേരള പോലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ പ്രസംഗിച്ചു.