കർഷക മിത്രം ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
1547240
Thursday, May 1, 2025 6:11 AM IST
സുൽത്താൻ ബത്തേരി: കർഷകമിത്രം ഫാർമേഴ്സ് സംഘടന കൊഴുവണവയലിൽ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കർഷമിത്രം ചെയർമാൻ പി.എം. ജോയ് നിർവഹിച്ചു.
കൊഴുവണയിലെ കർഷകമിത്ര അംഗങ്ങൾ ചേർന്ന് വിവിധ മേഖലയിൽ ആയാണ് ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നത്. പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ കർഷകർ തീരുമാനിച്ചു.
ബത്തേരി പോലീസ് സ്റ്റേഷൻ റോഡിലെ കർഷകമിത്രം ഒൗട്ട്ലറ്റ് വഴിയാണ് വിപണനം നടത്തുന്നത്. വിളവെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ വി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
കെ.എം. ജയിംസ്, സി.എം. ഷിജു, വിൽസണ് ചുങ്കത്ത്, ഇ.കെ. രാജീവ്, കെ.ബി. രാജു, മനു കൊഴുവണ തുടങ്ങിയവർ പ്രസംഗിച്ചു.