ലഹരിക്കെതിരേ ഭവനസന്ദർശനം നടത്തും
1546603
Tuesday, April 29, 2025 7:34 AM IST
കേണിച്ചിറ: മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കുമെതിരെ കേരള മദ്യ നിരോധന സമിതി വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭവനസന്ദർശനം നടത്തി ലഘുലേഖവിതരണം ചെയ്യാനും പനമരത്ത് ചേർന്ന ജില്ലാ കണ്വൻഷൻ തീരുമാനിച്ചു.
മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വതത്തിൽ മലപ്പുറം കളക്ടറേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 650-ാം ദിവസമായ മേയ് 24ന് മഹാസമ്മേളനം നടത്തും. ഇതിന്റെ ഭാഗമായി സന്ദേശപ്രചരണവും മേയ് ഒന്ന് മുതൽ ദ്വൈവാര പ്രചരണം നടത്താനും കണ്വൻഷൻ തീരുമാനിച്ചു.
സംസ്ഥാന കമ്മറ്റി കോഓർഡിനേറ്റർ ടി.എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു.ജോസ് പാലിയാണ, വെള്ളസോമൻ മുജീബ് റഹുമാൻ, കെ.ആർ. ഗോപി, മണി നാരായണൻ, എൻ. സൈനബ, സി.എൻ. പവിത്രൻ, എൻ.യു. ബേബി എന്നിവർ പ്രസംഗിച്ചു.