ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിന് വയനാട്ടിൽ നിന്ന് അഞ്ച് പേർ
1546813
Wednesday, April 30, 2025 6:08 AM IST
പുൽപ്പള്ളി: മേയ് മൂന്ന് മുതൽ 10 വരെ ഡൽഹിയിൽ നടക്കുന്ന 23-ാമത് ഏഷ്യൻ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ വയനാട്ടിൽ നിന്നുള്ള അഞ്ച് താരങ്ങൾ ഇന്ത്യൻ ജഴ്സിയണിയും. എ.പി. സൂര്യനന്ദൻ, ടി.പി. തോമസ്, സ്റ്റീവ് തോമസ്, നവീൻ പോൾ, എലെയ്ൻ ആൻ നവീൻ എന്നിവരാണ് കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.
ഡൽഹി ലീല അംബിയെൻസ് ഹോട്ടലാണ് മത്സരവേദി. ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ കായിക താരങ്ങൾക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ കെ. കബീർ, ഗ്രിഗറി വൈത്തിരി, കെ.യു. സുരേന്ദ്രൻ, അനൂപ് കുമാർ, ബിജേഴ്സ് മാത്യു, നവീൻ പോൾ എന്നിവർ പ്രസംഗിച്ചു .