പൂർവവിദ്യാർഥി സംഗമം നടത്തി
1547251
Thursday, May 1, 2025 6:18 AM IST
തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 1992 എസ്എസ്എൽസി ബാച്ചിന്റെ സംഗമം നടത്തി. പി.കെ. മഹ്ജൂർ ഉദ്ഘാടനം ചെയ്തു.
സി.സി. പോൾ അധ്യക്ഷത വഹിച്ചു. പി. ആന്റണി, പി.കെ. ഷാജി, സീന രാമചന്ദ്രൻ, പി. സരിത, കെ. ശോഭന, പി.എ. ഇബ്രായി, സി. ഷാഫി എന്നിവർ പ്രസംഗിച്ചു.
പി. സജീഷ്, കെ. ബിന്ദു, എം. പ്രീത എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്യാം ഘോഷ് സ്വാഗതവും കെ.ടി. രാജൻ നന്ദിയും പറഞ്ഞു.