കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
1546611
Tuesday, April 29, 2025 7:34 AM IST
പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരകാവിൽ 600 ഓളം വാഴകൾ നിലംപൊത്തി. മണ്ണേക്കാട്ടിൽ വാസുവിന്റെ മരകാവ് വലയിലുള്ള വാഴത്തോട്ടത്തിലാണ് വൻ നാശനഷ്ടമുണ്ടായത്.
ഒരു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്ന വാഴകളാണ് ശക്തമായ കാറ്റിൽ പൂർണമായി നിലംപൊത്തിയത്. വാസു പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വയലിലാണ് വവി# കൃഷിനാശമുണ്ടായത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വാസു പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് വാഴകൾ പൂർണമായി നിലംപൊത്തിയത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ഈ മേഖലയിലെ നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുക് ഉൾപ്പെടെയുള്ള വിളകൾ കനത്തകാറ്റിൽ നിലംപൊത്തി.