ബസ് സർവീസ് ആരംഭിക്കണമെന്ന്
1546824
Wednesday, April 30, 2025 6:13 AM IST
റിപ്പണ്‍: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാളത്തൂർ പ്രദേശത്ത് നിന്നും വടുവഞ്ചാൽ, വിംസ് ആശുപത്രി, കൽപ്പറ്റ എന്നീ സ്ഥലങ്ങളെ കോർത്തിണക്കി കഐസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ആളുകൾ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖല ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും പ്രധാനമായും ആശ്രയിക്കുന്ന വടുവഞ്ചാൽ, മേപ്പാടി, കൽപ്പറ്റ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ നിലവിൽ സർക്കാർ, സ്വകാര്യ ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല.
ഈ ആവശ്യവുമായി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കൽപ്പറ്റ മണ്ഡലം സെക്രട്ടറി സൽമാൻ എൻ. റിപ്പണ്‍ ആവശ്യപ്പെട്ടു.
യോഗത്തിൽ നിഹ്മത്ത് പിച്ഛൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പി. അനസ്, ലീനസ് ജിജോ, മഖ്സൂദ്, അൽബർട്ട്, കൃഷ്ണൻകുട്ടി, അഷറഫ്, പി.കെ. മൻസൂറലി എന്നിവർ പ്രസംഗിച്ചു.