ലഹരി വിരുദ്ധ കാന്പയിൻ മാരത്തോണ്‍
1547245
Thursday, May 1, 2025 6:18 AM IST
കൽപ്പറ്റ: സ്പോർട്സ് ആണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി കായിക മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായുള്ള പ്രചരണ പരിപാടി ഏഴിന് ജില്ലയിൽ പര്യടനം നടത്തും.
ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി മാരത്തോണ്‍ അന്നേദിവസം രാവിലെ ആറിന് പനമരത്ത് ആരംഭിച്ച് മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിൽ സമാപിക്കും. വളിയൂർക്കാവ് ജംഗ്ഷൻ മുതൽ മാനന്തവാടി ടൗണ്‍ വരെ കായിക മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര വാക്കത്തോണ്‍ ഉണ്ടാകും.
വൈകുന്നേരം നാലിന് കൽപ്പറ്റ ആനപ്പാലം ജംഗ്ഷന് സമീപത്ത് ആരംഭിച്ച് പുതിയ സ്റ്റാൻഡ് വരെ വാക്കത്തോണ്‍ സംഘടിപ്പിക്കും.