സഹകരണ സ്ഥാപനങ്ങളിലെ നിയമന സംവരണം: വിദഗ്ധ സമിതി രൂപീകരിച്ചു
1546815
Wednesday, April 30, 2025 6:08 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് സഹകരണ സർവീസ് പരീക്ഷാ ബോർഡ് മുഖേനയും സഹകരണ സംഘങ്ങൾ നേരിട്ടും നടത്തുന്ന നിയമനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്കും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും സംവരണം അനുവദിക്കുന്നതു പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചു.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ എസ്.യു. രാജീവ്, മുൻ ചെയർമാൻ ആർ.വി. സതീന്ദ്രകുമാർ, സഹകരണ അഡീഷണൽ രജിസ്ട്രാർ(ക്രഡിറ്റ്) എന്നിവരാണ് സമിതി അംഗങ്ങൾ. സഹകരണ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുന്നതിൽ ശിപാർശകൾ സമർപ്പിക്കുന്നതിനും സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.