ആശുപത്രി വളപ്പിൽ പുലി കയറി
1547249
Thursday, May 1, 2025 6:18 AM IST
ഉൗട്ടി: മഞ്ചൂർ ഗവ. ആശുപത്രി വളപ്പിൽ പുലി കയറി. സമീപത്തെ വനത്തിൽ നിന്നാണ് പുലി എത്തിയത്. സമീപത്തെ വീട്ടിലെ ആടിനെ കൊല്ലുകയും ചെയ്തു.
പുലിയെക്കണ്ട് ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലായി. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.