കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കണം: സിപിഐ
1546818
Wednesday, April 30, 2025 6:08 AM IST
പുൽപ്പള്ളി: കാർഷിക മേഖലയുടെ സംരക്ഷണത്തിന് കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കണമെന്ന് വീട്ടിമൂലയിൽ ചേർന്ന സിപിഐ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ.ഡി. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.ജെ. ചാക്കോച്ചൻ, മണ്ഡലം സെക്രട്ടറി ടി.സി. ഗോപാലൻ, സി.കെ. ശിവദാസൻ, സുശീല സുബ്രഹ്മണ്യൻ, വി.എം. ജയചന്ദ്രൻ, എസ്.ജി. സുകുമാരൻ, എം.ആർ. ജനകൻ, വി.എൻ. ബിജു, ഇ.എം. ആശ, അനിൽ സി. കുമാർ എന്നിവർ പ്രസംഗിച്ചു.
എൻ.വി. വേലായുധൻ നായർ, പി.കെ. പ്രകാശ്, കെ.ടി. സജീവൻ, എൽദോ പുല്ലാട്ടേൽ, ഇന്ദിര വിനോദ്, ശാന്ത കൃഷ്ണൻകുട്ടി, സജി കള്ളിക്കൽ, സിബി വട്ടപ്പാറ, ലീല കുമാരൻ, കെ.ജെ. ബിജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി ഇ.ഡി. സുധീഷ്(സെക്രട്ടറി), എൽദോ പുല്ലാട്ടേൽ(അസി.സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. സി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ടി.ജെ. ചാക്കോച്ചൻ, എം.ആർ. ജനകൻ, ടി.സി. ഗോപാലൻ, വി.എൻ. ബിജു, വി.എൻ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.