അധ്യാപകർക്ക് യാത്രയയപ്പ് നൽകി
1547238
Thursday, May 1, 2025 6:11 AM IST
മുട്ടിൽ: സർവീസിൽനിന്നു വിരമിക്കുന്ന പൂതാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ഷിബു, മുട്ടിൽ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ കെമിസ്ട്രി അധ്യാപകൻ കെ. സുരേഷ് എന്നിവർക്ക് ജില്ലാ കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പ്രിൻസൽമാരായി സ്ഥാനക്കയറ്റം ലഭിച്ച എ.ആർ. അജേഷ്, പി. ശിവപ്രസാദ്, അന്പിളി ജോണ് എന്നിവരെ ആദരിച്ചു. മടക്കിമല സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് വി.ജെ. ബിന്ദു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഒ.ജെ. ബിജു,വൈസ് പ്രസിഡന്റ് ബിനേഷ് രാഘവൻ, എ.എം. ബെന്നി, അന്നമ്മ ജോണ്, ഡാർലി ക്ലയർ ജോസ്, പി.ടി. സജീവൻ, ലിയോ മാത്യു, വി.ജെ. റോയ് എന്നിവർ പ്രസംഗിച്ചു.