സഹസ്രകലശ ചടങ്ങുകൾ ഇന്ന്
1546829
Wednesday, April 30, 2025 6:13 AM IST
പുൽപ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശ ചടങ്ങുകളുടെ അഞ്ചാം ദിനമായ ഇന്ന് രാവിലെ ആറിന് ഗണപതി ഹോമം, ഉഷപൂജ, ശയ്യാ പൂജ, കുംഭേശ കർക്കരി കലശപൂജ, ജീവകലശ പൂജ, ജീവകലശം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, ബ്രഹ്മ കലശപൂജ വിവിധ താന്ത്രി കർമങ്ങൾ നടന്നു.
തന്ത്രി മഴുവന്നൂർ തെക്കെയില്ലത്ത് ഡോ.എം. ഗോവിന്ദരാജ് എന്പ്രാന്തിരി മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്ന് രാവിലെ ആറിന് ഗണപതി ഹോമം, അധിവാസം വിടർത്തി പൂജ, പ്രാസാദ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, മുഷ്ട്യയാദി ശുദ്ധി, നാന്ദീമുഖം പുണ്യാഹം,
രത്ന ന്യാസം, സ്വർണന്യാസം, പ്രതിഷ്ഠാപാണി, ദേവീപ്രതിഷ്ഠ, ഉപദേവ പ്രതിഷ്ഠ, താഴികകുട പ്രതിഷ്ഠയും നടക്കുമെന്ന് മുരിക്കൻമാർ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സി. വിജേഷ്, വിജയൻ കുടിലിൽ, ഐക്കരശേരി ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പറഞ്ഞു.