105-ാമത് ജൻമദിനം ആഘോഷിച്ചു
1546600
Tuesday, April 29, 2025 7:34 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂരിനടുത്ത നാടുകാണി സ്വദേശി സീനിപാട്ടി എന്ന മെയ്യാത്തയുടെ 105-ാമത് ജൻമദിനം ആഘോഷിച്ചു. കേക്ക് മുറിച്ചാണ് ബന്ധുക്കൾ മുത്തശിയുടെ പിറന്നാൾ കൊണ്ടാടിയത്. മുത്തശിക്ക് അഞ്ച് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുള്ളത്. 16 പേരമക്കളുമുണ്ട്. ഭർത്താവ് തങ്കയ്യ വർഷങ്ങൾക്ക് മുന്പ് മരിച്ചു. 1977ൽ ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി എത്തിയവരാണ് ഈ മുത്തശിയും കുടുംബങ്ങളും. മക്കളിൽ മൂന്ന് മക്കൾ മാത്രമാണിപ്പോൾ ജീവിച്ചിരിക്കുന്നത്.