അന്പലവയൽ സെന്റ് ജോർജ്സ് ഓർത്തഡോക്സ് പള്ളി തിരുനാൾ
1546817
Wednesday, April 30, 2025 6:08 AM IST
അന്പലവയൽ: അന്പലവയൽ സെന്റ് ജോർജ്സ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാൾ ഇന്നും നാളെയും നടക്കുമെന്ന് വികാരി ഫാ. ബേബി ജോണ് കളിയ്ക്കൽ, സെക്രറി സണ്ണി പനയ്ക്കൽ, ട്രസ്റ്റി ജോയി അറയിക്കൽ എന്നിവർ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലിന് കൊടി ഉയർത്തൽ, 5.30ന് സന്ധ്യാനമസ്കാരം, 6.30ന് പ്രസംഗം, 6.45ന് അന്പലവയൽ കുരിശിങ്കലേക്ക് പ്രദക്ഷിണം, എട്ടിന് ആശീർവാദം, 8.45ന് നേർച്ചഭക്ഷണം.
നാളെ രാവിലെ 7.30ന് പ്രഭാതനമസ്കാരം, 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന- ഫാ. ജോസഫ് പി. വർഗീസ് പാലപ്പള്ളിൽ, ഫാ. ഷാജി മത്തായി കൂമുള്ളൻകുന്നേൽ, ഫാ. ജിബിൻ കുര്യാക്കോസ് പടിക്കകുടി എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് മദ്ധ്യസ്ഥ പ്രാർഥന. 10.45ന് ആയിരംകൊല്ലി കുരിശിങ്കലേയ്ക്ക് പ്രദക്ഷിണം, 11.15 ധൂപപ്രാർഥന, 11.30ന് ആശീർവാദം, 12ന് നേർച്ചഭക്ഷണം, ഉച്ചയ്ക്ക് രണ്ടിന് കൊടിയിറക്കൽ.