തൊഴിലുറപ്പ് തൊഴിലാളികൾ ആഘോഷം സംഘടിപ്പിച്ചു
1547246
Thursday, May 1, 2025 6:18 AM IST
ചുള്ളിയോട്: നെൻമേനി പഞ്ചായത്ത് 19-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ ആഘോഷം സംഘടിപ്പിച്ചു. തീർഥം-2025 എന്ന പേരിൽ ആനപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹാളിലായിരുന്നു പരിപാടി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഉഷ വേലായുധൻ അധ്യക്ഷത വഹിച്ചു. വി.ടി. ബേബി, ഷാജി കോട്ടയിൽ, സുജാത ഹരിദാസ്, സിനി വർഗീസ് എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ.പി. ഏബ്രഹാം ബോധവത്കരണ ക്ലാസെടുത്തു. 100 തൊഴിൽദിനം പൂർത്തിയാക്കിയ മുതിർന്ന തൊഴിലാളികളെ ആദരിച്ചു. കലാപരിപാടികൾ അരങ്ങേറി.