മംഗളൂരുവിലെ ആൾകൂട്ട കൊലപാതകം: സമഗ്ര അന്വേഷണം നടത്തണമെന്ന്
1547237
Thursday, May 1, 2025 6:11 AM IST
സുൽത്താൻ ബത്തേരി: കർണാടക മംഗളൂരൂവിൽ പുൽപ്പള്ളി സ്വദേശി അഷ്റഫ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാരുകൾ തയാറകണമെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.