എള്ളുമന്ദം സെന്റ് ജോർജ് പള്ളി തിരുനാൾ ആഘോഷം
1547236
Thursday, May 1, 2025 6:11 AM IST
എള്ളുമന്ദം: സെന്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്നു മുതൽ നാലു വരെ ആഘോഷിക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ കൊടിയേറ്റും. വിശുദ്ധ കുർബാനയിൽ ദീപ്തിഗിരി സെന്റ് തോമസ് പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട്ട് കാർമികനാകും. തുടർന്ന് വാർഡുകളിലേക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിക്കും.
നാളെ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് എള്ളുമന്ദം സെന്റ് മേരീസ് മലങ്കര പള്ളി വികാരി ഫാ.വർഗീസ് ചൂരക്കുഴിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, നൊവേന. 6.30ന് സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെയും മറ്റു ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ, കല്യാണ്‍ ആലപ്പുഴയുടെ ഗാനമേള.
മൂന്നിന് വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ഫാ.വിപിൻ കളപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, നൊവേന. 6.30ന് കാക്കഞ്ചേരി കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ചഭക്ഷണം, മേളക്കാഴ്ച, ആകാശ വിസ്മയം.
നാലിന് രാവിലെ 10ന് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.സജി കോട്ടയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. തുടർന്ന് എള്ളുമന്ദം കുരിശടിയിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.