സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ജൂണ്‍ ആദ്യവാരം
1547241
Thursday, May 1, 2025 6:11 AM IST
കൽപ്പറ്റ: സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ എസ്ടിയു സംസ്ഥാന സമ്മേളനം ജൂണ്‍ ആദ്യവാരത്തിൽ വയനാട്ടിൽ നടത്തുന്നതിന് സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.ടി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേയ് മാസം അംഗത്വ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും മേയ് 25നകം യൂണിറ്റ് സമ്മേളനങ്ങളും 31നകം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കൽ കാലാവധി ഡിസംബർ 31ന് അവസാനിച്ചതാണ്. കൂലി പുതുക്കൽ ചർച്ച ഇതുവരെ ആരംഭിച്ചിട്ടില്ല. ചർച്ച ഉടനെ തുടങ്ങണമെന്നും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ. നാസർ പാലക്കാട്, ജനറൽ സെക്രട്ടറി ടി. ഹംസ, സംസ്ഥാന ഭാരവാഹികളായ പി.ടി. അബ്ദുള്ള ഹാജി മലപ്പുറം, കെ. റാബിയ വയനാട്, മഞ്ജു തിരുവനന്തപുരം, ശ്രീകുമാർ തിരുവനന്തപുരം, കെ.എം. റഹ്മാൻ പൊഴുതന, സൈനുൽ ആബിദ് തിരുവനന്തപുരം, കരീം വയനാട്, ട്രഷറർ വഞ്ചുവം ഷറഫ് എന്നിവർ പ്രസംഗിച്ചു.