ബാസ്ക്കറ്റ് ബോൾ ചാന്പ്യൻഷിപ്പിന് തുടക്കമായി
1546812
Wednesday, April 30, 2025 6:08 AM IST
പുൽപ്പള്ളി: സംസ്ഥാന ജൂണിയർ ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലും കബനിഗിരി നിർമല ഹൈസ്കൂൾ ഗ്രൗണ്ടിലുമായി ആരംഭിച്ചു.
14 ജില്ലകളിൽ നിന്നുള്ള പുരുഷ, വനിതാ ടീമുകളിലായി നിരവധി ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. മേയ് നാലു വരെയാണ് ടൂർണമെന്റ്.
രാവിലെ 6.15നും വൈകുന്നേരം 4.15നുമായാണ് മത്സര സമയം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് വൈകുന്നേരം ആറിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മേയ് നാലിന് വൈകുന്നേരം ആറിന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.