അശാസ്ത്രീയ മാലിന്യ സംസ്കരണം ; പിഴയിട്ടു
1547247
Thursday, May 1, 2025 6:18 AM IST
കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ പരിധിയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം നടത്തിയ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 20,000 രൂപ പിഴയിട്ടു. അജൈവമാലിന്യം കൂട്ടിയിട്ട് കത്തിക്കൽ, അക്ഷ്യമായി വലിച്ചെറിയൽ എന്നിവയ്ക്കാണ് പിഴ. കൽപ്പറ്റ കഐസ്ആർടിസി ഡിപ്പോ, കെസിപിഎംസി, സുബിസ് ഇൻ, എൻപിആർ വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് സ്ഥാപനങ്ങളുടെ പരിസരത്ത് പ്ലാസ്റ്റിക് കവറുകൾ, പേപ്പർ, പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിട്ട് കത്തിച്ചതും ശ്രദ്ധയിൽപ്പെട്ടത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ടി.കെ. സുരേഷ്, സ്ക്വാഡ് അംഗം ഐ.കെ. ഉഷ, വി.ആർ. നിഖിൽ, കൽപ്പറ്റ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി.സി. സൗമ്യ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.