പോലീസ് സ്റ്റേഷനിലെ തൂങ്ങിമരണം: സിബിഐ അന്വേഷണം ശിപാർശ ചെയ്ത് പോലീസ് മേധാവി
1547244
Thursday, May 1, 2025 6:18 AM IST
കൽപ്പറ്റ: അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഉന്നതിയിലെ ഗോകുലിനെ(17)കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിംഗിനു വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പിൽനിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരികയാണെന്നും വിവരാവകാശരേഖയിലുണ്ട്.