വധക്കേസ്: പ്രതികളെ വെറുതെ വിട്ടു
1546821
Wednesday, April 30, 2025 6:13 AM IST
മാനന്തവാടി: കൊലപാതകക്കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. നഗരത്തിൽ പഴയ ഇരുന്പ്, പ്ലാസ്റ്റിക് സാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം നടത്തിയിരുന്ന പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണൻ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ തങ്കച്ചൻ, വാസു എന്നിവരെ അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചത്.
2020 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മൈസൂരു റോഡിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ ഉണ്ണിക്കൃഷ്ണനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ പോലീസ് പ്രതിചേർത്ത മാനന്തവാടി സ്വദേശികളായ തങ്കച്ചനും വാസുവും ഉണ്ണിക്കൃഷ്ണന്റെ സുഹൃത്തുക്കളായിരുന്നു. പ്രതികൾക്കുവേണ്ടി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചീഫ് ഡിഫൻസ് കൗണ്‍സൽ അഡ്വ.വി.കെ. സുലൈമാൻ, അസിസ്റ്റന്റുമാരായ അഡ്വ.എം.ജെ. സാരംഗ്, അഡ്വ.ക്രിസ്റ്റഫർ ജോസ് എന്നിവർ ഹാജരായി.