തുടി വാർഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും നാളെ മുതൽ
1546814
Wednesday, April 30, 2025 6:08 AM IST
കൽപ്പറ്റ: ഏച്ചോം തുടി (ട്രൈബൽ യൂണിറ്റി ഫോർ ഡവലപ്മെന്റ് ഇനീഷ്യേറ്റീവ്) 29-ാം വാർഷികാഘോഷവും ആദിവാസി ഗ്രമോത്സവവും നാളെ മുതൽ നാല് വരെ നടത്തും.
നാളെ വൈകുന്നേരം നാലിന് നായാടിപ്പൊയിൽ ഉൗരിൽ ഗോത്രപൂജയോടെയാണ് പരിപാടികൾക്ക് തുടക്കം. രണ്ടിന് കലാകായിക മത്സരങ്ങൾ നടത്തും. രാവിലെ 10ന് ഫുട്ബോൾ പരിശീലകൻ വിനീത് ഉദ്ഘാടനം ചെയ്യും. മൂന്നിന് രാവിലെ 10ന് ആരംഭിക്കുന്ന ശിൽപശാലയ്ക്ക് വിദ്യാഭ്യാസ പ്രവർത്തകൻ സിബിൻ ആന്റണി നേതൃത്വം നൽകും.
നാലിന് രാവിലെ 11.30ന് കുട്ടികളുടെയും 11.30ന് മുതിർന്നവരുടെയും വട്ടക്കളി മത്സരം. വൈകുന്നേരം നാലിന് ഘോഷയാത്ര. സാംസ്കാരിക സമ്മേളനം പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലയ്ക്കമുറ്റം ഉദ്ഘാടനം ചെയ്യും. അധ്യാപകൻ പവിത്രൻ അധ്യക്ഷത വഹിക്കും. വിദ്യാർഥിനി എമിൽ ജോസഫിയ റിപ്പോർട്ട് അവതരിപ്പിക്കും. സിവിൽ പോലീസ് ഓഫീസർ സിജു സി. മീന മൂപ്പൻമാരെ ആദരിക്കും. ഫാ.ജോർജ് തേനാടിക്കുളം എസ്ജെ മുഖ്യപ്രഭാഷണം നടത്തും.
സാമൂഹിക പ്രവർത്തക അമ്മിണി കെ. വയനാട്, ഏച്ചോം സർവോദയ സ്കൂൾ ഡയറക്ടർ ഫാ.ബിജു ജോർജ് എസ്ജെ, എടിഡിഒ ടി.കെ. മനോജ്, ഫാ.തോമസ് ചമതയിൽ, പഞ്ചായത്തംഗം രാമചന്ദ്രൻ, സാഹത്യകാരൻ ഏച്ചോം ഗോപി, പ്രേംകുമാർ, ബോധി ഡയറക്ടർ ഡോ.ടോമി, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് പ്രകൃതി,
സർവോദയ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബീന, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി പോൾ, അധ്യാപകൻ സുരേന്ദ്രൻ, പിടിഎ പ്രസിഡന്റ് ഗിരീഷ് എന്നിവർ പ്രസംഗിക്കും. തുടി ഡയറക്ടർ ഫാ.ജേക്കബ് കുമ്മിണിയിൽ എസ്ജെ സ്വാഗതവും സംഘാടക സമിതി കണ്വീനർ കൃഷ്ണ നന്ദിയും പറയും.