കാർ തകർത്ത് സ്വർണവും പണവും മോഷ്ടിച്ചു
1546825
Wednesday, April 30, 2025 6:13 AM IST
ഉൗട്ടി: കാന്തൽ മുക്കോണത്തിൽ പാതയോരത്ത് പാർക്ക് ചെയ്ത കാറിൽനിന്നു 20 പവന്റെ ആഭരണങ്ങളും ഏഴുലക്ഷം രൂപയും മോഷ്ടിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്.
ആന്ധ്രപ്രദേശ് ഗോദാവരി സ്വദേശി വെങ്കിട്ട് അഖിൽ വർമയുടേതാണ് നഷ്ടപ്പെട്ട ആഭരണങ്ങളും പണവും. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.