ബാവലി സെന്റ് ജോസഫ്സ് ദേവാലയം കൂദാശ ചെയ്തു
1547235
Thursday, May 1, 2025 6:11 AM IST
കാട്ടിക്കുളം: ബാവലി സെന്റ് ജോസഫ്സ് ദേവാലയം മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം കൂദാശ ചെയ്തു. വികാരി ഫാ.അജയ് തേക്കിലക്കാട്ടിൽ, ഫാ. സിബിച്ചൻ ചെലക്കാപള്ളി എന്നിവർ സഹകാർമികരായി.
ട്രസ്റ്റിമാരായ ജോബിഷ് തെക്കേടത്ത്, സണ്ണി വർഗീസ്, വിനോദ് പൗലോസ് എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി രൂപതയിലെ ഏറ്റവും ചെറിയ ഇടവകയാണ് കർണാടക അതിർത്തി പ്രദേശമായ ബാവലിയിലേത്. 1984ൽ ആരംഭിച്ച ഇടവകയിൽ 12 കുടുംബങ്ങളാണുള്ളത്.