ചാറ്റ് ജിപിടിയുടെ കാലത്ത് കോഴ്സ് തെരഞ്ഞെടുക്കുന്നത് പ്രധാനം: സെമിനാർ
1546605
Tuesday, April 29, 2025 7:34 AM IST
കൽപ്പറ്റ: നിർമിതി ബുദ്ധിയുടെയും ചാറ്റ് ജിപിടിയുടെയും കാലത്ത് വിദ്യാർത്ഥികൾ കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് കരിയർ ഗൈഡൻസ് സെമിനാർ.
എന്റെ കേരളം മേളയുടെ സമാപന ദിവസം സംസ്ഥാന പിന്നാക്ക വികസന വകുപ്പും എച്ച്സിഎല്ലും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പ്ലസ് ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയാറാകുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട വിവിധ കോഴ്സുകളെക്കുറിച്ചാണ് ക്ലാസുകൾ എടുത്തത്. കരിയർ രംഗത്ത് വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.
വിദ്യാർഥികൾ വിദേശ പഠനങ്ങൾക്ക് താല്പര്യപ്പെടുന്പോൾ കൃത്യമായ അവബോധത്തോടെ വേണം കോഴ്സുകളെ സമീപിക്കാനെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
കോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തിലെ ഭാഷ കൈകാര്യം ചെയ്യാൻ പഠിക്കുകയെന്നത് പ്രാധാന്യമർഹിക്കുന്നതാണ്. കൗണ്‍സലിംഗ് സൈക്കോളജിസ്റ്റും കരിയർ കൗണ്‍സിലറുമായ പി.ഒ. മുരളീധരൻ, എച്ച്സിഎൽ ടെക്നോളജീസ് ക്ലസ്റ്റർ ഹെഡ് ടിന സി. ഷെറി എന്നിവർ ക്ലാസുകൾ നയിച്ചു.